ലതിക ഇ ടി
അദ്ധ്യാപിക
അദ്ധ്യാപിക
17.02.1997 ല്‍ ഞാന്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ചു.1999 October ല്‍ ഈ വിദ്യാലയത്തിലേക്കു വന്നു.തികച്ചും ഒരു ഭയത്തോടെയായിരുന്നു ഇങ്ങോട്ടു വന്നത്.കാരണം സബ്ജില്ലയിലെ വലിയ ഒരു യു.പി. സ്കൂള്‍. ജോലിയില്‍ പ്രവേശിച്ചിട്ടു കുറച്ചു നാളുകളെ ആയിട്ടുള്ളു. ഏതാണ്ട് ഇരുപത്തഞ്ചോളം സീനിയര്‍ അധ്യാപകര്‍.എല്ലാവരും എന്നെ ഒരു കുട്ടിയായി കണ്ടു.ആദ്യം യു.പി.വിഭാഗത്തിലായിരുന്ന ഞാന്‍ പിന്നീട് L Pയിലേക്കു മാറി. നല്ലൊരനുഭവമായിരുന്നു എനിക്കുണ്ടായിരുന്നത് . പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമാണ് എന്‍റേത്. കലാ കായീക, ശാസ്ത്ര മേളാ രംഗങ്ങളില്‍ എന്നും സബ്ജില്ല - ജില്ല തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാവരും അവരവരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തി കലാ കായീക, ശാസ്ത്ര മേള കളില്‍ പരമാവധി നേട്ടങ്ങള്‍ ഉണ്ടാക്കി.ഇതിനിടയില്‍ ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകയുടെ അകാല മരണം ഞങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തി.ഒരു മികച്ച അധ്യാപിക മാത്രമല്ല ഒരു കലാകാരി കൂടിയായിരുന്നു അവര്‍.പല കാരണങ്ങളാലും കുട്ടികളുടെ എണ്ണം കുറഞ്ഞെങ്കിലും പഴയ ആ പ്രതാപത്തിലേക്ക് എത്തുമെന്ന് ഈ വിദ്യാലയത്തിലെ എല്ലാവരും പ്രതീക്ഷിക്കുന്നു.ആ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ എന്‍റെ പ്രാര്‍ഥനയും.........
No comments:
Post a Comment