കൊല്ലവര്‍ഷം 1088ല്‍ഒരു പ്രാഥമിക വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ 1102ല്‍ മലയാളം മിഡില്‍ സ്കൂളായും 1124ല്‍ ഇപ്പോഴത്തെ രീതിയിലുള്ള ഒരു യു.പി. സ്കൂളായുംഉയര്‍ന്നു.മുക്കാല്‍ നൂറ്റാണ്ടുമുമ്പ് വിദ്യാഭ്യാസ സൗകര്യം കുറവായിരുന്ന കാലത്ത് പുത്തന്‍കുരിശിലേയും സമീപപ്രദേശങ്ങളിലെയും കുട്ടികള്‍ക്ക് അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്നതിനു വേണ്ടി ഈ സരസ്വതീക്ഷേത്രം ആരംഭിക്കാന്‍ മുന്‍കൈയെടുത്ത അന്നത്തെ ദേശസ്നേഹികളായ ആളുകളെ ആദരവോടെ സ്മരിക്കുന്നു.
My Blog List
Wednesday, February 15, 2012
Tuesday, February 14, 2012
സ്വസ്ഥി...
2007ജൂണ്‍
6
ഞാന്‍
അധ്യാപന രംഗത്തു കടന്നു
വന്നതിന്‍റെ 10ാ
വര്‍ഷം …..
ഗവ.
JBS കണ്യാട്ടുനിരപ്പില്‍
നിന്നും ഗവ.UPS
പുത്തന്‍കുരിശിലേക്കു്....
പുതിയ
മേച്ചില്‍ പുറങ്ങളും
പുതിയ
ഉത്തരവാദിത്വങ്ങളും
കൂടുതല്‍
സ്റ്റാഫുകളുള്ള.......
കുട്ടികളുള്ള
ഒരു
മഹനീയ സ്ഥാപനം.........
work ചെയ്യാന്‍
സുഖവും സമാധാനവും !
Workന്
എന്റെ വിപുലപ്പെടുത്തല്‍ !
Worship obey
responsibility kaliber
teaching ന്
സുഖം ; സംതപ്തി
സ്റ്റാഫെല്ലാം
ഒറ്റ കുടുബം
സ്വസ്ഥി...
“ മറ്റുള്ളവര്‍ക്കായി
സ്വയം കുത്തിയെരിയുന്ന
നിസ്തുല
മൂര്‍ത്തിയാം സൂര്യാ....”
( onv )
------------------ ആ
സൂര്യന് സ്വസ്ഥി...------
--------------------p k
rajan palakuzhiyil
----------thiruvaniyoor-----------
അധ്യാപകന്‍.
എന്റെ സ്കൂളും സ്വപ്നവും
ലതിക ഇ ടി
അദ്ധ്യാപിക
അദ്ധ്യാപിക
17.02.1997 ല്‍ ഞാന്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ചു.1999 October ല്‍ ഈ വിദ്യാലയത്തിലേക്കു വന്നു.തികച്ചും ഒരു ഭയത്തോടെയായിരുന്നു ഇങ്ങോട്ടു വന്നത്.കാരണം സബ്ജില്ലയിലെ വലിയ ഒരു യു.പി. സ്കൂള്‍. ജോലിയില്‍ പ്രവേശിച്ചിട്ടു കുറച്ചു നാളുകളെ ആയിട്ടുള്ളു. ഏതാണ്ട് ഇരുപത്തഞ്ചോളം സീനിയര്‍ അധ്യാപകര്‍.എല്ലാവരും എന്നെ ഒരു കുട്ടിയായി കണ്ടു.ആദ്യം യു.പി.വിഭാഗത്തിലായിരുന്ന ഞാന്‍ പിന്നീട് L Pയിലേക്കു മാറി. നല്ലൊരനുഭവമായിരുന്നു എനിക്കുണ്ടായിരുന്നത് . പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമാണ് എന്‍റേത്. കലാ കായീക, ശാസ്ത്ര മേളാ രംഗങ്ങളില്‍ എന്നും സബ്ജില്ല - ജില്ല തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാവരും അവരവരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തി കലാ കായീക, ശാസ്ത്ര മേള കളില്‍ പരമാവധി നേട്ടങ്ങള്‍ ഉണ്ടാക്കി.ഇതിനിടയില്‍ ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകയുടെ അകാല മരണം ഞങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തി.ഒരു മികച്ച അധ്യാപിക മാത്രമല്ല ഒരു കലാകാരി കൂടിയായിരുന്നു അവര്‍.പല കാരണങ്ങളാലും കുട്ടികളുടെ എണ്ണം കുറഞ്ഞെങ്കിലും പഴയ ആ പ്രതാപത്തിലേക്ക് എത്തുമെന്ന് ഈ വിദ്യാലയത്തിലെ എല്ലാവരും പ്രതീക്ഷിക്കുന്നു.ആ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ എന്‍റെ പ്രാര്‍ഥനയും.........
Saturday, February 11, 2012
ശതാബ്ദി വാര്‍ഷികം
പുത്തന്‍കുരിശ് ഗവ.യു പി സ്ക്കൂളിന് ഇത് ശതാബ്ദി വര്‍ഷം. ശതാബ്ദി വാര്‍ഷികാഘോഷ വേളയില്‍ പൂര്‍വ്വ
അദ്ധ്യാപകര്‍, മറ്റ് ജീവനക്കാര്‍,വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ തുടങ്ങി
സ്ക്കൂളിനെ നേരിട്ടറിഞ്ഞവരുടെ അനുഭവക്കുറിപ്പുകള്‍ പുതു തലമുറയുടെ
അറിവിലേക്കായി പങ്കുവെക്കുവാന്‍ താത്പര്യമുള്ളവര്‍ അവ അയച്ചു തരുമല്ലോ?
ലഭിക്കുന്ന അനുഭവക്കുറിപ്പുകള്‍ ബ്ലോഗില്‍ പ്രസദ്ധീകരിക്കുന്നതാണ്. revihm@gmail.com എന്ന
അഡ്രസ്സില്‍ ഇ മെയിലായോ സ്ക്കൂളില്‍ നേരിട്ട് ലഭിക്കത്തക്ക വിധത്തില്‍
പോസ്റ്റ് വഴിയോ അനുഭവക്കുറിപ്പുകള്‍ അയക്കുക.
Subscribe to:
Posts (Atom)