Tuesday, February 28, 2012

                          നമ്മുടെ സ്കൂളിന്റെ 99 -ാമത് വാര്‍ഷികവും ശതാബ്ദി ആഘോഷത്തിന്‍റെ ഉദ്ഘാടനവും 2012  മാര്‍ച്ച്  3ന് നടത്തപ്പെടുന്നു. എല്ലാവരെയും ഈ ആഘോഷത്തിന്റെ ഭാഗമാകാന്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Saturday, February 18, 2012








































ശതാബ്ദി ആഘോഷത്തിന്‍റെ സ്വാഗതസംഘരൂപീകരണം

               ശതാബ്ദി ആഘോഷത്തിന്‍റെ സ്വാഗതസംഘരൂപീകരണ യോഗം 2012 ഫെബ്രുവരി 16 വ്യാഴാഴ്ച്ച 2 മണിക്കു സ്കൂള്‍ഹാളില്‍നടന്നു. ശ്രീമതി.മഞ്ജുവിജയധരന്‍(വടവുകോട് പുത്തന്‍കുരിശ് ഗ്രാമ  പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ) അദ്ധ്യക്ഷയായി.ശ്രീമതി.ലിസ്സി അലക്സ് ( വടവുകോട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ) യോഗം ഉദ്ഘാടനം ചെയ്തു.


ശ്രി.ടി.കെ.പോള്‍ ( വടവുകോട് ബ്ളോക്ക് പഞ്ചായത്ത് അംഗം ), ശ്രി.എം.എം.തങ്കച്ചന്‍ ( വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് അംഗം ) ,ശ്രി.എം.സി.ചെറിയാന്‍( പൂര്‍വ്വ വിദ്യാര്‍ഥി ),ശ്രി.വി.എം.സലിം (മുന്‍ ഹെഡ്മാസ്റ്റര്‍ ) , ശ്രി.സി.പി.ജോയി ( പി.ടി.എ പ്രസിഡന്‍റ് ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രി.കുര്യാക്കോസ് ( പൂര്‍വ്വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി), ശ്രി.അരുണ്‍ ( പൂര്‍വ്വ വിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്‍റ് ), ശ്രി.സി.സി.കുട്ടപ്പന്‍ (മുന്‍ ഹെഡ്മാസ്റ്റര്‍ ) ശ്രി.എന്‍.പി.ജോയി ( പി.ടി.എ മുന്‍ പ്രസിഡന്‍റ് ) എന്നിവര്‍ സംസാരിച്ചു.വിവിധ കമ്മറ്റികള്‍ രൂപികരിച്ചു.ഹെഡ്മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.

Wednesday, February 15, 2012

ഏലിയാസ്..പി.അധ്യാപകന്‍

       2004ജൂലൈ മാസത്തിലാണ് ഞാന്‍ പുത്തന്‍കുരിശ് ഗവ.യു.പി. സ്കൂളില്‍ എത്തിയത്.8 വര്‍ഷക്കാലത്തെ സേവനം. ഈ കാലയളവില്‍ നിരവധി PTA പ്രസിഡന്‍റുമാര്‍ കടന്നുപോയെങ്കിലും എന്നെ ആകര്‍ഷിച്ചത് ഈ വര്‍ഷത്തെ PTA പ്രസിഡന്‍റാണ്.സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനു അധ്യാപകരെക്കാള്‍ ഒരുപാടുമുന്നില്‍. അധ്യാപകര്‍ എത്തുംമുമ്പെ സ്കൂളില്‍ ഹാജര്‍.അധ്യാപകര്‍പോയാലുംസ്കൂള്‍പ്രവര്‍ത്തനങ്ങളില്‍. രാഷ്ട്രീയത്തിനതീ
മായ പ്രവര്‍ത്തനം അധ്യാപകരെ പഴിചാരാതെ നിസ്വാര്‍ഥ സേവനം. സ്കൂള്‍
 ബസ്സിലെ ആയ, ചിലപ്പോള്‍ നല്ല അടുക്കളക്കാരന്‍.അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കുംമാതൃക.ഇതൊരു പുകഴ്ത്തല്‍ അല്ല. ഉള്ളില്‍ തട്ടിയ ചില കാര്യങ്ങള്‍.ഹെഡ്മാസ്റ്ററുടെ വലം കൈ.അധ്യാപകര്‍ക്കൊരു കൈത്താങ്ങ്.കണ്ടു പഠിക്കാന്‍ഒട്ടേറെ.സ്കൂളിനൊരലങ്കാരം.സൗഹൃദാന്തരീക്ഷത്തിലെസ്കൂള്‍പ്രവര്‍ത്തനം.അധ്യാപകര്‍ക്ക്പ്രചോദനം.ശോഭനമായ ഭാവിയിലേക്ക് പുത്തന്‍കുരിശ് ഗവ.യു.പി.സ്കൂള്‍.കഴിഞ്ഞ വര്‍ഷത്തെ യുദ്ധസമാനമായ അന്തരീക്ഷത്തില്‍ നിന്നും ശാന്തമായ വിഹായസ്സിലേക്ക്.......